പ്രോബോസിഡിയ
(Proboscidea) എന്ന സസ്തനികുടുംബത്തില്‍ (Mammalia) ഉള്‍പ്പെടുന്ന
ജീവിയാണ് ആന. ഈ ജന്തുവംശത്തില്‍ ഇന്നു വംശനാശം നേരിടാതെ ഭൂമിയില്‍
കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പാക്കിഡെര്‍ മാറ്റ
(Pachydermata) എന്ന വര്‍ഗ്ഗത്തില്‍
പെടുത്തിയായിരുന്നു ആനയെ വര്‍ഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന്
ആനവംശങ്ങള്‍ നിലവിലുണ്ട്: ആഫ്രിക്കന്‍ ബുഷ് ആന, ആഫ്രിക്കന്‍ കാട്ടാന,
ഏഷ്യന്‍ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കന്‍ ബുഷ് ആനയും, ആഫ്രിക്കന്‍
കാട്ടാനയും ആഫ്രിക്കന്‍ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇന്ത്യന്‍ ആന ഏഷ്യന്‍ ആനയുടെ ഉപവിഭാഗമാണ്). മറ്റു വംശങ്ങള്‍ പതിനായിരം
വര്‍ഷം മുന്‍പ് അവസാനിച്ചു, ഹിമയുഗത്തിനു ശേഷം ഇവ നാമാവശേഷമായിപ്പോയി.
കേരളത്തില്‍ ആനകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആനയെ ഇന്ത്യയുടെ പൈതൃക
മൃഗമായി 2010 ഒക്ടോബര്‍ 22 നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത്,
ആനകളുടെ സംരക്ഷണ പ്രവര്‍ ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.
No comments:
Post a Comment