ശ്രീ നാരായണ ഗുരു
--------------------------------------------------------
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നാണ് ശ്രീ നാരായണ ഗുരു അറിയപ്പെടുന്നത് . ദുഷിച്ച ജാതി വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങളും കാരണം പിന്നോക്ക വിഭാഗക്കാര്‍ പല തരത്തിലുള്ള സാമുഹിക അനീതികള്‍ അനുഭവിക്കുന്ന കാലഘട്ടത്തിലാണ് ശ്രീ നാരായണ ഗുരുവിന്റെ ജനനം.
മുന്‍ തിരുവിതാംകുറില്‍ തിരുവനന്തപുരത്ത് ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരം വീട്ടിലാണ് 1 ആഗസ്റ്റ് 20 ന് ശ്രീ നാരായണ ഗുരു ജനിച്ചത് . പിതാവ് മാടനാശാന്‍ മാതാവ് കുട്ടിയമ്മ . യഥാര്‍ത്ഥ പേര് നാരായണന്‍ . ഓമനപ്പേരായിരുന്നു നാണു .
ഔപചാരിക വിദ്യാഭ്യാസത്തിനു തൊട്ടടുത്ത സ്കൂളില്‍ ചേര്‍ന്നു . സ്കൂളിലെ
പഠനത്തിനു പുറമേ അച്ഛനും അമ്മാവനും തമിഴ്, സംസ്കൃതം, മറ്റു പരമ്പരാഗത
വിഷയങ്ങളില്‍ അറിവ് പകര്‌ന്നു. ഉപരി പഠനത്തിനായി കുന്നബള്ളി രാമന്‍പിള്ള
ആശാന്റെ കീഴില്‍ ചേര്‍ന്നു .
പ്രാര്‍ത്ഥനാ
ഗീതങ്ങള്‍ ആലപിക്കുന്നതില്‍ തത്പരനായിരുന്ന നാണു , ഒഴിവു സമയത്ത് വീടിനു
സമീപമുള്ള അമ്പലത്തിലെ ആരാധനാ കാര്യങ്ങളില്‍ സഹായിക്കുമായിരുന്നു.
നാണുവിന് 15 വയസ്സുള്ളപ്പോള്‍ അമ്മ അന്തരിച്ചു .
പഠനം പൂര്‌ത്തിയാക്കിയ ശേഷം വീടിനു സമീപമുള്ള വിദ്യാലയത്തില്‍ അധ്യാപകനായി . അങ്ങനെ നാണുവാശാനായി.
ചട്ടമ്പി
സ്വാമികളെ അണിയൂര് ക്ഷേത്രത്തില്‍ വച്ച് കണ്ടുമുട്ടി . ചട്ടമ്പി
സ്വാമികള്‍ നാണുവാശാനെ തന്റെ ഗുരുവായ തൈക്കാട് അയ്യായുടെ സമീപത്തേക്ക്
കൂട്ടികൊണ്ടുപോയി. തൈക്കാട് അയ്യയില് നിന്നാണ് യോഗയുടെ പാഠങ്ങള്‍
അഭ്യസിച്ചത് .
തുടര്‍ന്ന് മരുത്വാമലയില്‍ പോയി (ഇപ്പോള്‍ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍) . അവിടെ വര്‍ഷങ്ങള്‍ നീണ്ട ഏകാന്ത ജീവിതവും ധ്യാനവും . അവിടെ വച്ച് ദിവ്യജ്ഞാനം കൈവന്നു .
അവര്‍ണര്‍ക്ക് ആരാധന നടത്തുന്നതിനു 1888 -ല് നെയ്യാറിന്റെ തീരത്തുള്ള അരുവിപ്പുറത്ത് ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തി . ബ്രാഹ്മണര്‍ ചെയ്തിരുന്ന പ്രതിഷ്ടാകര്‍മ്മം ഒരു ഈഴവ സമുദായ അംഗം ചെയ്തതിനെ യാഥാസ്ഥിതികര്‍ ചോദ്യം ചെയ്തു . 'നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ്' എന്നായിരുന്നു നാരായണ ഗുരുവിന്റെ മറുപടി . 'അരുവിപ്പുറം വിപ്ലവം '
എന്നും ഈ സംഭവം വിശേഷിക്കപ്പെട്ടു . നൂറ്റാണ്ടുകളായി അധ:കൃത സമുദായ
അംഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം നിഷിദ്ധമാക്കിയിരുന്ന വ്യവസ്ഥകളും
വിശ്വാസങ്ങളും ആണ് ഗുരു തന്റെ പ്രതിഷ്ഠയിലൂടെ തച്ചു തകര്‍ത്തത് . ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരാ ദ്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് അരുവിപ്പുറത്ത് ഗുരു വിഭാവനം ചെയ്തത് .
കേരളത്തിലുടനീളം ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി . കുലത്തൂര് കൊലത്തുകര ക്ഷേത്രം, കോഴിക്കോട് ശ്രീ കണ്ടേശ്വരം ക്ഷേത്രം , തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ . ആദ്യത്തെ ക്ഷേത്രത്തിലെ പ്രതിഷ്ടക്ക് ഗുരു ഉപയോഗിച്ചത് നെയ്യാറില്‍ നിന്ന് മുങ്ങിയെടുത്ത ഒരു കരിങ്കല്ലായിരുന്നു . ഒടുവില്‍ കണ്ണാടിയാണ് പ്രതിഷ്ടക്കായി ഉപയോഗിച്ചത് . അഹം ബ്രഹ്മാസ്മി അഥവ ഞാന്‍ തന്നെയാണ് ദൈവം എന്ന ആശയമാണ് അദ്ദേഹം ഇതിലൂടെ മുന്നോട്ട് വച്ചത് .

No comments:
Post a Comment