ശ്രീനാരായണ ഗുരു - 03
--------------------------------------------------------
- ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശിഷ്യനാണ് :- ശിവലിംഗദാസ സ്വാമികള്‍ (യഥാര്‍ത്ഥ പേര് കുഞ്ചു അയ്യപ്പന്‍ പിള്ള)
- ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യന്‍ :- ആനന്ദ തീര്‍ത്ഥ സ്വാമികള്‍
- ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യുറോപ്യന്‍ :- ഏണസ്റ്റ് കിര്‍ക്ക്
- വല്ലഭാശ്ശേരി ഗോവിന്ദന്‍ വൈദ്യരും ടി.കെ.കിട്ടന്‍ റൈറ്റ്സ്ഉം ആണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ആശയം മുന്നോട്ട് വച്ചത് . 1928-ല്‍ ഗുരു അത് അംഗീകരിച്ചു . ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി 1 വരെയാണ് . പത്തനംതിട്ടയിലെ ഇലവും തിട്ടയില് നിന്നാണ് ആദ്യ തീര്‍ത്ഥാടനസംഘം പുറപ്പെട്ടത് . തീര്‍ത്ഥാടകര്‍ക്കായി ഗുരു നിഷ്കര്‍ഷിച്ച വസ്ത്രത്തിന്റെ നിറം മഞ്ഞയാണ് .
- വര്‍ക്കല റെയില്‍ വെ സ്റ്റേഷന്റെ പരിഷ്കരിച്ച പേരാണ് വര്‍ക്കല-ശിവഗിരി . ശ്രീ നാരായണ ഗുരുവിനോടുള്ള ആദര സുചകമായിട്ടാണ് 2005 -ല്‍ പേര് മാറ്റിയത് .
- കെ. സുരേന്ദ്രന്റെ നോവലായ ഗുരു, ആര്‍ . സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന സിനിമയുടെ പ്രമേയം എന്നിവ ഗുരുവിന്റെ ജീവിതമാണ് .
- 1920-ലെ ജന്മദിനത്തില്‍ ശ്രീനാരായണ ഗുരു നല്‍കിയ സന്ദേശമാണ് "മദ്യം വിഷമാണ് , അതുണ്ടാക്കരുത്, വില്‍ക്കരുത് " എന്നത്
- "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്"എന്നത് 'ജാതിമീമാംസ" എന്ന കൃതിയിലെ രണ്ടാമത്തെ ശ്ലോകത്തിലെ ആദ്യ വരിയാണ് .
- "അവനവനാത്മസുഖത്തിനാചരിപ്പവയപരനു സുഖത്തിനായി വരേണം" എന്ന ഗുരുവചനം ആത്മോപദേശശതകത്തിലാണ്.
- ആത്മോപദേശശതകം "Songs of The Self"എന്ന പേരില്‍ കെ. ശ്രീനിവാസനും Engilshലേക്ക് പരിഭാഷപ്പെടുത്തി
No comments:
Post a Comment