ശ്രീനാരായണ ഗുരു - 02
--------------------------------------------------------
ഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗമാണ് പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ പരിപാലന യോഗം സ്ഥാപിക്കാന്‍ പ്രേരണ ആയത് .
വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ ഗുരു വിവാഹം,മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട അനാവശ്യ ചടങ്ങുകള്‍ പരിഷ്കരിക്കുകയും ചെയ്തു .
പഴയ രീതിയില്‍ സഹോദരി മുണ്ട് കൊടുക്കുന്ന പതിവിനു വിപരീതമായി വധൂവരന്മാര്‍ അഭിമുഖമായിരുന്ന് പരസ്പരം മാലയിട്ട് അനോന്യം വരിക്കുന്ന പതിവ് നിലവില്‍ വന്നു . ബഹുഭര്‍തൃത്വം , ബഹുഭാര്യത്വം, മരുമക്കത്തായം എന്നിവയും അനാകര്‍ഷകം ആയിത്തുടങ്ങി . വിദ്യാഭ്യാസത്തിലൂടെ മാന്യമായി ജോലി സമ്പാതിക്കാനും വ്യവസായങ്ങള്‍ ആരംഭിച്ചു സാമ്പത്തികമായി ഉന്നമനം നേടാനും അതുവഴി വിദ്യാഭ്യാസപരവും സാമ്പത്തികവുമായ രംഗങ്ങളില്‍ മുന്നേറാനും സ്വസമുദായ അംഗങ്ങളോട് സ്വാമികള്‍ ആഹ്വാനം ചെയ്തു .
1891 - ല്‍ കുമാരനാശാന്‍ ആദ്യമായി ശ്രീ നാരായണ ഗുരുവിനെ കണ്ടു . 1903 മെയ് 15 നാണ് ശ്രീ നാരായണ ധര്‍മ പരിപാലന യോഗം രജിസ്റ്റര്‍ ചെയ്തത് . ശ്രീ നാരായണ ഗുരു ആജീവനാന്ത അധ്യക്ഷന്‍ . സെക്രട്ടറി കുമാരനാശാന്‍ . യോഗ രൂപീകരണത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഡോ.പല്‍പ്പുവാണ് . S.N.D.P യോഗത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം അരുവിപ്പുറത്തുവച്ചാണ് നടന്നത് . S.N.D.P യോഗത്തിന്റെആസ്ഥാനം കൊല്ലത്താണ് .
ഗുരുവിന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിന് തുടക്കമിട്ട വര്‍ഷമാണ് 1904. തിരുവനന്തപുരത്തിന് 32 Km വടക്കുള്ള വര്‍ക്കല തന്റെ പ്രവര്‍ത്തന കേന്ദ്രമായി ഗുരു തിരഞ്ഞെടുത്തു . വര്‍ക്കല കുന്നിന് ശിവഗിരി എന്നു പേരിട്ടത് ഇദ്ദേഹമാണ് .
1905 - ല്‍ കൊല്ലത്ത് കാര്‍ഷിക-വ്യാവസായിക മേള സംഘടിപ്പിക്കുവാന്‍ ഗുരു മുന്‍കൈ എടുത്തു . 1912 - ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്ട നടത്തി . അഷ്ടകോണ്‍ ആകൃതിയില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രത്തില്‍ വാഗ്ദേവതയായ സരസ്വതി വെളുപ്പ് നിറമുള്ള താമരയില്‍ ഇരിക്കുന്നതായിട്ടാണ് പ്രതിഷ്ട . നിവേദ്യവും അഭിഷേകവും ഇല്ല എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് . പ്രതിഷ്ടാ സ്ഥാപന കമ്മറ്റിയുടെ അധ്യക്ഷന്‍ ഡോ . പല്പ്പുവും സെക്രട്ടറി കുമാരനാശാനും ആയിരുന്നു .
1914-ല് ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചു . ഇത് ഒരു പ്രത്യേക ദേവനും സമര്‍പ്പിച്ചിട്ടില്ല .
ശ്രീനാരായണ ഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം ശ്രീലങ്കയാണ്.1918ലാണ് ആദ്യ സന്ദര്‍ശനം - ആദ്യമായി കാവി വസ്ത്രം ധരിച്ചത് ഈ അവസരത്തിലാണ് . 12 ദിവസത്തിനു ശേഷം കേരളത്തിലേക്ക് മടങ്ങി . ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി വിജ്ഞാനോദയയോഗം സംഘടിപ്പിച്ച് സ്വാമി സത്യവ്രതനെ അവിടെ നിയോഗിച്ചു . 3 വര്‍ഷത്തോളം സ്വാമി സത്യവ്രതന്‍ അവിടെ പ്രവര്‍ത്തിച്ചു . 1926-ലായിരുന്നു രണ്ടാമത്തേതും ഒടുവിലത്തെതുമായ സന്ദര്‍ശനം .
1922-ല്‍ ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചു .
"ഞാന്‍ പല സിദ്ധന്‍മാരെയും മഹര്‌ഷിമാരെയും കണ്ടിട്ടുണ്ട് . എന്നാല്‍ അദ്ദേഹത്തെക്കാള്‍ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനെയും എങ്ങും കണ്ടിട്ടില്ല "- ടാഗോറിന്റെ വാക്കുകള്‍
തമിഴ് നാട്ടിലെ തിരുവണ്ണാമലയില്‍ രമണ മഹര്‍ഷിയെ ഗുരു സന്ദര്‍ശിച്ചത് 1916-ലാണ് .
വൈക്കം സത്യാഗ്രഹ കാലത്ത് സന്നദ്ധ ഭടന്മാര്‍ക്ക് താമസിക്കാന്‍ ഗുരു തന്റെ വെല്ലൂര്‍ മഠം വിട്ട് കൊടുക്കുകയും സാമ്പത്തിക സഹായത്തിനായി ശിവഗിരിയില്‍ ഫണ്ട് ആരംഭിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വമത സമ്മേളനം നടന്ന വര്‍ഷം :- 1924
ശ്രീനാരായണ ഗുരു ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന സന്ദേശം ലോകത്തിന് നല്‍കിയത് സര്‍വമത സമ്മേളനത്തില്‍ വച്ചാണ് . മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് സദാശിവയ്യരാണ് സര്‍വമത സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് .
ശ്രീ നാരായണ ധര്‍മസംഘം രജിസ്റ്റര് ചെയ്തത് 1928-ലാണ് . ശ്രീ നാരായണ ധര്‍മസംഘത്തിന്റെ ആസ്ഥാനം ശിവഗിരിയാണ് . ആര്‍ . ശങ്കര്‍ സെക്രട്ടറി ആയി എസ് . എന്‍ . ട്രസ്റ്റ് രജിസ്റ്റര് ചെയ്തത് 1949-ലാണ് .
1928 സെപ്റ്റംബര്‍ 20ന് (കന്നിമാസം 5 ) ഗുരു ശിവഗിരിയില്‍ സമാധിയായി .
No comments:
Post a Comment