Saturday, May 24, 2014

  • കേരളത്തിലെ ആദ്യ Lion Safari Park നെയ്യാർ ഡാമിനടുത്തുള്ള മരക്കുന്നം ദ്വീപാണ്.
  • ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്രയാണ്. 
  • സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗിർ ദേശിയോദ്യാനം ഗുജറാത്തിലാണ്.
  • വെള്ളക്കടുവകൾക്ക് പ്രസ്സിദ്ധമായ ഒഡിഷയിലെ ദേശിയോദ്യാനമാണ് നന്ദൻകാനൻ.
  • മാനസ് ദേശിയോദ്യാനം അസമിലാണ്. 
  • അസമിലെ കാസിരംഗ വന്യജീവി സങ്കേതം ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന് പേരുകേട്ടതാണ്. 
  • ലോകത്തിലെ ഏറ്റവും വലിയ സസ്യം അമേരിക്കയിലെ സെക്കോയ National Park-ൽ ഉള്ള ജനറൽ ഷെർമാൻ എന്ന Redwood മരമാണ്.
  • ലോകത്തിലെ ഏറ്റവും പ്രായവും ഉയരവുമുള്ള തേക്ക് മരം പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ നിൽക്കുന്ന കണ്ണിമാരി തേക്കാണ്.
  • കൊല്ലം ജില്ലയിലാണ് ചെന്തുരുണി വന്യജീവി സങ്കേതം. ചെന്തുരുണി എന്ന് പേരുള്ള ഒരു അപൂർവ വൃക്ഷം ഇവിടെ കാണപ്പെടുന്നു.
  • അപൂർവമായ ചാമ്പൽ മലയണ്ണാനെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതം.
  • കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതമാണ് ആറളം(കണ്ണൂർ )
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ആണ് മംഗളവനം (എറണാകുളം) .  

No comments:

Post a Comment